ഉദുമ: സിപിഐഎം ഉദുമ മുന്‍ ലോക്കല്‍ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ഉദുമ പടിഞ്ഞാറിലെ ടി.കെ അഹമ്മദ് ഷാഫി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.[www.malabarflash.com]
കര്‍ഷക തൊഴിലാളി യൂണിയന്‍ ഉദുമ ഏരിയ കമ്മിററി പ്രസിഡണ്ടും ജില്ലാ കമ്മിററി അംഗവുമാണ്.
അംബികാ നഗര്‍ സൗഹൃദ വായനശാല ഗ്രന്ഥാലയത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്നു.
പരേതരതായ സൂപ്പിയുടെയും സഫിയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: ഷംസീർ, ഷക്കീല, അഹമ്മദ് ഷെഫീക്ക്. മരുമക്കൾ: ഹുദൈഫ, മരുമകൻ: താജുദ്ദീൻ. സഹോദരങ്ങൾ: ടി കെ മൊയ്തു, ടികെ മുഹമ്മദ്, ബീബി.
0 Comments