ഇവരുടെ കൂടെയുണ്ടായിരുന്ന കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14) ചികിത്സയില്‍ തുടരുകയാണ്. ഫെബിന്റെ ബന്ധുവാണ് അജ്മല്‍.
സുൽത്താൻ ബത്തേരി കുപ്പാടി കാരക്കണ്ടി സാഗർ തിയറ്ററിന് സമീപം ആൾതാമസമില്ലാത്ത വീട്ടിൽ ഏപ്രിൽ 22നായിരുന്നു സംഭവം. ഉച്ച ഒരു മണിയോടെ പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.
ഉഗ്രശബ്ദം കേട്ട് സമീപത്തെ വീടുകളിലുള്ളവർ എത്തുമ്പോൾ കുട്ടികൾ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്ന് ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദഗ്ധ പരിശോധനക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സംഭവത്തില്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ക്കാനായിട്ടില്ല.
മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കെട്ടിടത്തില്‍ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പെരിന്തൽമണ്ണ സ്വദേശി രാധാകൃഷ്ണെൻറ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്നതാണെങ്കിലും രണ്ടുവര്‍ഷംമുമ്പ് അവര്‍ ഒഴിഞ്ഞുപോയിരുന്നു.
അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങൾ: മുത്തുരാജ്, രാജലക്ഷ്മി. സജ്നയാണ് അജ്മലിന്റെ മാതാവ്. സഹോദരങ്ങൾ: അസ്ന, സാഹിർ.

0 Comments