പയ്യന്നൂർ: നാടൻ തോക്കുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടുയുവാക്കൾ അറസ്റ്റിൽ. പഴയങ്ങാടി വെങ്ങര മുക്കിലെ കെ. നിധീഷ് (30), ചെറുതാഴം മൂലയിലെ കാവുങ്കൽ ഷൈജു (38) എന്നിവരെയാണ് പരിയാരം എസ്.ഐ ടി.എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
രാത്രി പട്രോളിങ്ങിന് ഇറങ്ങിയ എസ്.ഐ കെ.കെ. തമ്പാെൻറ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറ് തിരകളും ഇവരിൽനിന്ന് കണ്ടെടുത്തു.
ഹോം ഗാർഡ് രാജീവൻ, ഡ്രൈവർ രാമചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർ നായാട്ടിന് ഇറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ഇരുവരെയും റിമാൻഡ് ചെയ്തു. നാടൻ ഒറ്റക്കുഴൽ തോക്കാണ് പോലീസ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
0 Comments