കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ സമാധാനയോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി.[www.malabarflash.com]
മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചത്. രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ നിന്നാണ് പോലീസ് നടപടി ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയത്.
ഡി.വൈ.എഫ്.ഐ നേതാവ് ആയുധം വിതരണം നടത്തിയിട്ടും നടപടിയെടുത്തില്ല. സമാധാനയോഗത്തിനെത്തിയത് കൊലയാളികളുടെ നേതാക്കളെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments