വിഷുഭിനത്തിൽ പുലർച്ചെ 3.50 ന് വിഷുക്കണി.5ന് പയ്യന്നൂർ ജെ.പൂഞ്ചക്കാടൻ സംഘത്തിന്റെ പുല്ലാങ്കുഴൽ കച്ചേരി. വൈകീട്ട് 5.30ന് കാഴ്ചശീവേലി, തിടമ്പ് നൃത്തം. 15ന് നടുവിളക്ക് -നിറമാല ഉത്സവം. 11 മണിക്ക് പള്ളം തെക്കേക്കര അയ്യപ്പ മന്ദിര ഭജന സമിതിയുടെ ഭജന. വൈകീട്ട് 6.30ന് തായമ്പക. 7ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രം ഭജന സമിതിയുടെ ഭജന. 7.30ന് ചുറ്റുവിളക്ക്. 8ന് നിറമാല. തുടർന്ന് തിടമ്പ് നൃത്തം. 16ന് പള്ളിവേട്ട ഉത്സവനാളിൽ 11 മണിക്ക് അച്ചേരി മഹാവിഷ്ണു ക്ഷേത്രം മാതൃസമിതിയുടെ സദ്ഗ്രന്ഥ പാരായണം. വൈകീട്ട് 6ന് ക്ഷേത്ര പൂർവിക സ്ഥാനത്ത് നിന്ന് പള്ളിവേട്ടയും കഴിഞ്ഞ് തെക്കേക്കര പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്.
17ന് ആറാട്ടുത്സവം. പകൽ 11ന് കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്രം ഭജന സമിതിയുടെ ഭജന. വൈകീട്ട് 4ന് ആറാട്ട് എഴുന്നള്ളത്ത്. 4.30ന് ബദിയടുക്ക ശ്രീമാതാ ഹവ്യക മഹിള ഭജന സംഘത്തിന്റെ ദാസ സങ്കീർത്തന. 6 ന് ആറാട്ട്. 7ന് വസന്തമണ്ഡപത്തിൽ പൂജ, ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടർന്ന് തിടമ്പ്നൃത്തം. 8.30 ന് കൊടിയിറക്കത്തോടെ സമാപനം. 13 മുതൽ 15 വരെ എല്ലാ ദിവസവും രാത്രി ശ്രീഭൂതബലിയും 16 വരെ രാവിലെ ശീവേലിയും ഉണ്ടായിരിക്കും. ഉച്ചില്ലത്ത് കെ.യു. പദ്മനാഭ തന്ത്രിയുടെ കർമികത്വത്തിൽ ആയിരിക്കും ചടങ്ങുകൾ നടക്കുക.

ഉത്സവ ദിവസങ്ങളിൽ തുലാഭാര സമർപണത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്നും ക്ഷേത്രത്തിലെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments