പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നിലെല്ലാം രോഗികളെയും വഹിച്ചുള്ള ആംബുസന്‍സുകളുടെ നീണ്ട നിര തുടരുന്നുണ്ട് കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ യുപി ഭരണകൂടം പൂര്‍ണ പരാജയമാണെന്ന ആക്ഷേപം ഉയരുന്നതിനിടെ ആരോഗ്യവകുപ്പിന്റെ മനുഷ്യത്വരഹിതമായ സമീപനം വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു.
സഹായം തേടിവിളിച്ച കോവിഡ് രോഗിയോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ 'പോയി ചാവാന്‍' പറയുന്ന ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. കോവിഡ് പ്രതിരോധം ഫലപ്രദമാക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ പുതുതായി തുടങ്ങിയ കൊറോണ വൈറസ് കമാന്‍ഡ് സെന്ററിലെ ജീവനക്കാരനാണ് രോഗിയോട് പോയി ചാവാന്‍ പറഞ്ഞത്.
കോവിഡ് സ്ഥിരീകരിച്ച സന്തോഷ് കുമാര്‍ സിങ് സഹായം തേടിയാണ് കൊറോണ വൈറസ് കമാന്‍ഡ് സെന്ററിലേക്ക് വിളിച്ചത്. ഒരൊറ്റ കോളിലൂടെ രോഗികള്‍ക്ക് എല്ലാ സഹായവും ലഭിക്കുമെന്ന് യുപി സര്‍ക്കാര്‍ പരസ്യം ചെയ്യുന്ന സ്ഥാപനമാണ് കൊറോണ വൈറസ് കമാന്‍ഡ് സെന്റര്‍. ഫോണെടുത്ത ജീവനക്കാരന്‍ സന്തോഷ് കുമാര്‍ സിങിനോട് ഇന്‍സുലേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഇങ്ങിനെ ഒരു ആപ്പിനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞതോടെ, എന്നാല്‍ പോയി ചത്തൂടേ എന്നായിരുന്നു മറുപടി.
ബിജെപി ലഖ്‌നൗ മഹാനഗര്‍ യൂണിറ്റിന്റെ മുന്‍ പ്രസിഡന്റ് മനോഹര്‍ സിങിന്റെ മകനാണ് സന്തോഷ് കുമാര്‍ സിങ്.
0 Comments