NEWS UPDATE

6/recent/ticker-posts

കെ.എം. ഷാജിയുടെ വീടുകൾ അളക്കാൻ വിജിലൻസ് നിർദേശം

കോഴിക്കോട്: കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവുമായി വിജിലൻസ്. വീടുകൾ ഒരാഴ്ചക്കുള്ളിൽ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനാണ് വിജിലൻസ് നോട്ടീസ് നൽകിയത്.[www.malabarflash.com] 

മൂന്നു വർഷം മുമ്പ് കോഴിക്കോട്ടെയും രണ്ട് വർഷം മുമ്പ് കണ്ണൂരിലെയും വീടുകളുടെ നിർമാണം ഷാജി പൂർത്തിയാക്കിയെന്നാണ് വിവരം. ഇതുപ്രകാരം മൂന്നുവർഷം മുമ്പുള്ള സിമിന്‍റ് അടക്കമുള്ള കെട്ടിട നിർമാണ സാമഗ്രികളുടെ വില നിശ്ചയിക്കേണ്ടതുണ്ട്. ഇതിനായി സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിന്‍റെ സഹായവും വിജിലൻസ് തേടിയിട്ടുണ്ട്.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഏപ്രിൽ 12ന് കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ കോ​ഴി​ക്കോ​ട്​ മാ​ലൂ​ർ​കു​ന്നി​ലെ​യും ക​ണ്ണൂ​ർ അ​ല​വി​ൽ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യിരുന്നു. കണ്ണൂരിലെ വീട്ടിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര​ക്കോ​ടി രൂ​പ പി​ടി​കൂ​ടുകയും ചെയ്തു.

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ബി​നി​ന​സ്​ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ർ, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലെ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ളും വി​ജി​ല​ൻ​സ്​ ക​ണ്ടെ​ടു​ത്തു. വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഷാ​ജി​യു​ടെ​യും ഭാ​ര്യ ആ​ശ​യു​ടെ​യും നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചിട്ടുണ്ട്.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന്​ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷാ​ജി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ വീ​ടു​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കോ​ർ​പ​റേ​ഷ​​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 3,000 ച​തു​ര​ശ്ര​അ​ടി​യി​ൽ താ​ഴെ വി​സ‌്തീ​ർ​ണ​ത്തി​ൽ വീ​ട‌് നി​ർ​മി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി 5,260 ച​തു​ര​ശ്ര അ​ടി​യി​ൽ​ നി​ർ​മി​ച്ചെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

Post a Comment

0 Comments