പത്രിക പിൻവലിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ മത്സരരംഗത്ത് അവശേഷിച്ചിരുന്നത് മൂന്നുപേർ മാത്രമായിരുന്നു.
ഇതിനെ തുടർന്ന് മൂന്നുപേരെയും വിജയികളായി വരണാധികാരിയും നിയമസഭ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണൻ നായർ പ്രഖ്യാപിച്ചു.
ഇതിനെ തുടർന്ന് മൂന്നുപേരെയും വിജയികളായി വരണാധികാരിയും നിയമസഭ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണൻ നായർ പ്രഖ്യാപിച്ചു.
മുസ്ലിം ലീഗ് ദേശീയ ട്രഷററായ പി.വി. അബ്ദുൽ വഹാബ് മൂന്നാം തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൈരളി ടി.വി എം.ഡി ജോൺ ബ്രിട്ടാസും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസനും ആദ്യമായാണ് രാജ്യസഭയിലേക്ക് പോകുന്നത്.
0 Comments