NEWS UPDATE

6/recent/ticker-posts

മൻസൂറിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

പെരിങ്ങത്തൂർ: മുസ്​ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതക കേസിലെ പ്രതികളുമായി അന്വേഷണ സംഘം സംഭവസ്ഥലത്ത്​ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ, പ്രതികൾ ആക്രമിക്കാനായി ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങൾ മുക്കിൽ പീടികയിൽനിന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു.[www.malabarflash.com]


രാവിലെ പ്രതികളെ ചൊക്ലി പോലീസ് സ്​റ്റേഷനിലെത്തിച്ച ശേഷമാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത്​ എത്തിച്ചത്. അന്വേഷണ സംഘത്തിന്​ കസ്​റ്റഡിയിൽ വിട്ടുകിട്ടിയ സംഗീത്, ശ്രീരാഗ്, അശ്വന്ത്, അനീഷ്, വിബിൻ എന്നീ പ്രതികളുമായാണ് തെളിവെടുപ്പ് നടത്തിയത്. 

കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. രാവിലെ പത്തരയോടെ എത്തിയ സംഘം രണ്ടുമണിക്കൂറോളം പുല്ലൂക്കരയിൽ ചെലവഴിച്ചു.

Post a Comment

0 Comments