NEWS UPDATE

6/recent/ticker-posts

കർണാടകയിൽ ആവശ്യമെങ്കിൽ ലോക്ഡൗൺ ഏർപ്പെടുത്തും -മുഖ്യമന്ത്രി യെദിയൂരപ്പ

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കർണാടകയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജനങ്ങൾ സർക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[www.malabarflash.com]

ജനം അവരുടെ നല്ലതിനായി നിലകൊള്ളണം. സർക്കാർ നടപടികളുമായി അവർക്ക് സഹകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. അത്യാവശ്യമായി വരികയാണെങ്കിൽ ലോക്ഡൗൺ തന്നെ നടപ്പാക്കേണ്ടിവരും -യെദിയൂരപ്പ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് 10,250 പേർക്കാണ്. 40 പേർ മരിക്കുകയും ചെയ്തു. രോഗികളിൽ 7584 പേരും ബംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്.

Post a Comment

0 Comments