NEWS UPDATE

6/recent/ticker-posts

പുഴയിൽ മുങ്ങിപ്പോയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയിൽ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തിൽ അമൃത (25) ആണ് നായ്കാലി പുഴയിൽ മുങ്ങി മരിച്ചത്.[www.malabarflash.com] 

നായ്കാലി ദുർഗാ ഭഗവതി ക്ഷേത്തിനടുത്തെ കുളക്കടവിന് സമീപമാണ് സംഭവം.

പുഴയിൽ മുങ്ങിപ്പോയ അയൽവാസിയായ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമൃത ചുഴിയിൽപ്പെടുകയായിരുന്നു. 

മുണ്ടേരി ഹയർസെക്കണ്ടറി സ്കൂൾ ലാബ് അസിസ്റ്റന്‍റ് സി. ബാലകൃഷ്ണന്‍റെയും പാളാട് രമണിയുടെയും മകളണ് അമൃത. 
സഹോദരി: അനഘ.

Post a Comment

0 Comments