അപസ്മാരത്തെ തുടർന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും കൊണ്ടുപോയതായി ഭർത്താവ് മഞ്ജുനാഥ് പറയുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുന്നെ സുശീല മരിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ മഞ്ജുനാഥ് തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്.
രാത്രി വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ടതായി അയൽവാസികൾ പറയുന്നു. ഇതോടെയാണ് സുശീലയുടെ ബന്ധുക്കൾ മഞ്ജുനാഥിനെതിരെ സംശയം പ്രകടിപ്പിച്ചത്.
രണ്ട് വർഷം മുൻപാണ് വയനാട് സ്വദേശി സുശീലയെ മഞ്ജുനാഥ് വിവാഹം കഴിച്ചത്. 22 വയസായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. മഞ്ജുനാഥ് ആക്രി കച്ചവടക്കാരനാണ്.
രണ്ട് വർഷം മുൻപാണ് വയനാട് സ്വദേശി സുശീലയെ മഞ്ജുനാഥ് വിവാഹം കഴിച്ചത്. 22 വയസായിരുന്നു. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. മഞ്ജുനാഥ് ആക്രി കച്ചവടക്കാരനാണ്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. മഞ്ജുനാഥിനെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
0 Comments