കൊല്ലം: അഞ്ചലിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. സ്വന്തം മകന്റ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്.[www.malabarflash.com]
കൊല്ലം അഞ്ചലിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു. സ്വന്തം മകൻ്റെ മുന്നിലിട്ടാണ് ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പനെ സുഹൃത്ത് കൊന്നത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തായ ലൈബുവിൻ്റെ വീട്ടിൽ മദ്യപിക്കാനെത്തിയതായിരുന്നു ചണ്ണപ്പേട്ട സ്വദേശി കുട്ടപ്പൻ. മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു.
വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടി. സംഭവസ്ഥലത്തു തന്നെ കുട്ടപ്പൻ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എത്തിയ മകൻ വിഷ്ണുവിൻ്റെ മുന്നിൽ വച്ചായിരുന്നു കുട്ടപ്പൻ്റെ ദാരുണാന്ത്യം. ഭയന്നോടിയ വിഷ്ണു വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസും നാട്ടുകാരും എത്തിയത്. ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments