NEWS UPDATE

6/recent/ticker-posts

ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ പ്ലാന്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.[www.malabarflash.com]

വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. പങ്കി ഗ്യാസ് പ്ലാന്റിലാണ് പൊട്ടിത്തെറി നടന്നത്. മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ഹോസ്പിറ്റര്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments