കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 വയസുകാരിയെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ജാബിര്‍ അല്‍ അഹ്‍മദ് ഏരിയയിലാണ് സംഭവം. സ്വദേശി ബാലികയെ സ്വന്തം വീടിനുള്ളിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. കയറുകൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
0 Comments