NEWS UPDATE

6/recent/ticker-posts

ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാനമില്ല

ദുബൈ: ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വിമാനസർവീസ്​ ഉണ്ടായിരിക്കില്ലെന്ന് ദുബൈയുടെ ഔദ്യോഗിക എയർലൈനായ​ എമിറേറ്റ്​സ്​ എയർലൈൻസ്​ അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക്​ യു.എ.ഇ അനിശ്​ചിതകാല വിലക്കേർപെടുത്തിയ പശ്​ചാത്തലത്തിലാണ്​ തീരുമാനം.[www.malabarflash.com]

രണ്ടാഴ്​ചക്കിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയവർക്കും യു.എ.ഇയിലേക്ക്​ വരാൻ കഴിയില്ല. അതേസമയം, യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്​ഥർ തുടങ്ങിയവർക്ക്​ യാത്ര ചെയ്യാം. ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ ജോലി നഷ്​ടപ്പെടുമെന്നും വിസ കാലാവധി കഴിയുമെന്നുമുള്ളവരാണ്​ ഇതോടെ പ്രതിസന്ധിയിലായത്​.

ജൂൺ ഒന്ന്​ മുതൽ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. ആദ്യം മെയ്​ രണ്ട്​ വരെയായിരുന്നു വിലക്ക്​. പിന്നീട്​ ഇത്​ 14 വരെയും അനിശ്​ചിതകാലത്തേക്കും നീട്ടി.

Post a Comment

0 Comments