മലപ്പുറം: കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പോലീസെത്തി തടഞ്ഞു. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.[www.malabarflash.com]
പോലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപെട്ടു. ഇവര്‍ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സമാന രീതിയിൽ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
മഞ്ചേരി നെല്ലിക്കുത്തിലായിരുന്നു യുവാക്കൾ സംഘടിച്ച് കോഴി ചുട്ടെടുത്ത് അൽഫഹം ഉണ്ടാക്കിയത്. പോലീസെത്തിയതോടെ ഇവരും ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറിന് നെല്ലിക്കുത്ത് പഴയ ഇഷ്ടിക കമ്പനിക്ക് അടുത്തായിരുന്നു സംഭവം.
0 Comments