കഴിഞ്ഞ ദിവസം കോടതിയില്‍ അന്തിമവാദം ആരംഭിക്കേണ്ടതായിരുന്നെങ്കിലും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന് ഹാജരാകാന്‍ സാധിച്ചില്ല. ഇതോടെയാണ് വാദം മാറ്റിവെക്കേണ്ടിവന്നത്.
റിയാസ് മൗലവി വധക്കേസില്‍ വാദിഭാഗത്തെയും പ്രതിഭാഗത്തെയും മുഴുവന്‍ സാക്ഷികളെയും വിസ്തരിച്ചതോടെ ഇനി പ്രോസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദപ്രതിവാദങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ വാദം പൂര്‍ത്തിയാല്‍ മാത്രമേ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കാനാകുകയുള്ളൂ.
ഈ കേസില്‍ അഡ്വ. അശോകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാരാണ് നിയോഗിച്ചത്.
കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിന്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മൂന്നുപ്രതികളെയും 100 സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് ഈ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടര്‍ക്ക് കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത്.
0 Comments