ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും
നിയന്ത്രണങ്ങൾ ഇവ
നിയന്ത്രണങ്ങൾ ഇവ
- അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല.
- അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല
- പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി വേണം.
- പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; 2 മാസ്കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.
- ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം പ്രവർത്തിക്കാം.
- കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു തടസ്സമില്ല.
- വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു കർശന നിയന്ത്രണങ്ങൾ.
- ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഹോം ഡെലിവറി മാത്രം.
- വീടുകളിലെത്തിച്ചുള്ള മീൻ വിൽപനയാകാം.
- തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല.
- ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
- 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
0 Comments