NEWS UPDATE

6/recent/ticker-posts

പ്രിയതമന്റെ മരണത്തിന്റെ 41ാം ദിനം ഉർദു എഴുത്തുകാരി തരന്നും റിയാസ്​ കോവിഡ്​ ബാധിച്ചുമരിച്ചു

ന്യൂഡൽഹി: പ്രസിദ്ധ ഉർദു എഴുത്തുകാരിയും റേഡിയോ വാർത്താ മുൻ അവതാരികയുമായ തരന്നും റിയാസ്​ കോവിഡ്​ ബാധിച്ചു മരിച്ചു. 58 കാരിയായ തരന്നും കോവിഡ്​ ബാധിച്ച്​ ന്യൂഡൽഹി മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്​ച രാവിലെയാണ്​ മരിച്ചത്​.[www.malabarflash.com]

കാശ്​മീർ സർവകലാശാല മുൻ വൈസ്​ ചാൻസ്​ലർ പ്രൊഫ. റിയാസ്​ പഞ്ചാബിയുടെ പത്​നിയാണ്​ തരന്നും. കഴിഞ്ഞ ഏപ്രിൽ എട്ടിനായിരുന്നു​ റിയാസ്​ പഞ്ചാബിയുടെ മരണം.

കവിയും എഴുത്തുകാരിയും നിരൂപകയുമായ തരന്നും ശ്രീനഗറിലാണ്​ ജനിച്ചത്​. ഉർദുവിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ഡോക്​ടറേറ്റുമുള്ള തരന്നും 2014 ലെ സാർക്​ സാഹിത്യ അവാർഡ്​ ജേതാവു കൂടിയാണ്​.

എഴുതിയതും എഡിറ്റ്​ ചെയ്​തതുമായ 15 ൽ അധികം പുസ്​തകങ്ങൾ തരന്നുവി​േൻറതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്​. ഇംഗ്ലീഷ്​, ഹിന്ദി അടക്കമുള്ള വിവിധ ഭാഷകളിലേക്ക്​ ഈ പുസ്​തകങ്ങൾ വിവർത്തനം ചെയ്​തിട്ടുമുണ്ട്​. നിരവധി ദേശീയവും അന്തർദേശീയവുമായ സാഹിത്യ അവാർഡുകൾ അവർ നേടിയിട്ടുമുണ്ട്​. നോവലുകൾ, കവിത, നിരൂപണം എന്നിവയായിരുന്നു തരന്നുവിന്റെ  ​എഴുത്തുമേഖല.

Post a Comment

0 Comments