കോവിഡ് വല്ലാതെ വർധിക്കുന്ന ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചിക്കേണ്ടിവരും. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളിൽ മാത്രമേ 50 പേർക്കു പ്രാർഥന നടത്താൻ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.
ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. കഴിവതും വീട്ടിൽതന്നെ കഴിച്ചുകൂട്ടണമെന്നാണ് നിർദേശം. അവശ്യ സർവിസുകൾ മാത്രമേ പ്രവർത്തിക്കൂ. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും തടസ്സമില്ലെങ്കിലും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവിസുകൾ കുറച്ചു.
ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവിടങ്ങളിലൂടെ പാർസൽ, ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കൂ. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടണം. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ചൊവ്വമുതൽ ഞായർ വരെയും ലോക്ഡൗണിന് സമാനമായ നിലയിലായിരിക്കും കാര്യങ്ങൾ.
സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തും. സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫിസുകളുടെ പ്രവർത്തനം അവശ്യ സർവിസിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാന നിർദേശങ്ങൾ
സ്ഥിതി കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ എല്ലാ തലത്തിലും ഇടപെടൽ ശക്തിപ്പെടുത്തും. സംസ്ഥാന, കേന്ദ്ര സർക്കാർ ഓഫിസുകളുടെ പ്രവർത്തനം അവശ്യ സർവിസിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രധാന നിർദേശങ്ങൾ
- കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന ശനിയും ഞായറും ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
- ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ഡോക്ടറോ ആശുപത്രി അധികൃതരോ നല്കുന്ന കത്തോ സ്വയം പ്രസ്താവനയോ കൈയിൽ കരുതി അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രചെയ്യാം.
- മാര്‍ക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പുവരുത്തണം.
- ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം സഞ്ചരിക്കണം. കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ രണ്ടുപേരും ഡബിൾ മാസ്ക്ക് ധരിക്കണം. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം
- തദ്ദേശസ്ഥാപനങ്ങൾ സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിക്കരുത്. നിയമപരമായി നിലനിൽക്കില്ല.
0 Comments