NEWS UPDATE

6/recent/ticker-posts

ഉദുമയിൽ അഡ്വ. സി എച്ച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം

ഉദുമ: അതിശക്തമായ പോരാട്ടം കണ്ട ഉദുമയിൽ എൽഡിഎഫിലെ അഡ്വ. സി എച്ച് കുഞ്ഞമ്പുവിന് തകർപ്പൻ വിജയം. യുഡിഎഫിലെ ബാലകൃഷ്ണൻ പെരിയയെ 13322 വോടിൻറെ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്. [www.malabarflash.com]

പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഇടതിന്റെ സ്വാധീന മേഖലകളിൽ ലീഡ് നേടാനാവാത്തത് യുഡിഎഫിന് തിരിച്ചടിയായി.

സി എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യുഡിഎഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്.


മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില:
എ വേലായുധന്‍ (എന്‍ ഡി എ): 20360
ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപി ഐ): 194
കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140
രമേശന്‍ കെ (സ്വതന്ത്രന്‍): 207

മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 214209. സാധുവായ വോട്ടുകള്‍ 165341. അസാധു വോട്ട് 531 . നോട്ടയ്ക്ക് 434 വോട്ട് ലഭിച്ചു.

Post a Comment

0 Comments