NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗദിയിലെ മലയാളി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗദിയിലെ അറിയപ്പെടുന്ന മലയാളി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മരിച്ചു. റിയാദിലെ അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. റഹ്മത്തുല്ലയാണ് ശനിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.[www.malabarflash.com]


കോവിഡ് ബാധയെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവിടെ ചികിത്സയിലായിരുന്നു. സൗദിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അസുഖ ബാധിതനായത്. 

റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും അറിയപ്പെട്ടിരുന്ന ഡോ. കെ. റഹ്മത്തുല്ല സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ ഏറെ സാമൂഹികാംഗീകാരം നേടിയിരുന്നു. 

നേരത്തെ ജിദ്ദയിലെ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിയെത്തിയത്.

Post a Comment

0 Comments