NEWS UPDATE

6/recent/ticker-posts

കൊണ്ടും കൊടുത്തും അന്‍വറും അബ്ദുറബ്ബും; ലീഗ് നേതാക്കള്‍ അണികള്‍ക്ക് ആനയായിരിക്കാം, മറ്റുള്ളവര്‍ക്ക് ചേന പോലുമല്ലെന്ന് അന്‍വര്‍, ആഫ്രിക്കയില്‍ നിന്നുവന്ന എരുമ കയറുപൊട്ടിക്കുന്നുവെന്ന് പി.കെ അബ്ദുറബ്ബ്‌

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബും തമ്മില്‍ വാക് പോര്. ഫേസ് ബുക്കിലാണ് ഇരുവരുടെയും ഏറ്റുമുട്ടല്‍.[www.malabarflash.com]


കൃത്യം..വ്യക്തം..
അതായത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ലീഗ് അണികള്‍ക്ക് ആനയായിരിക്കാം..മറ്റുള്ളവര്‍ക്ക് ഒരു ചേന പോലുമല്ല. എന്നായിരുന്നു മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നതോടെ പി.വി അന്‍വറിന്റെ കുറിപ്പ്.

ഇതിനൊപ്പമിട്ട ഫോട്ടോയുടെ അടിക്കുറിപ്പാണ് പി.കെ അബ്ദുറബ്ബിനെ ചൊടിപ്പിച്ചത്. അതിന് ചുട്ട മറുപടിയാണ് അബ്ദുറബ്ബ് നല്‍കിയത്. അന്‍വറിന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോര്‍ട്ടുകൂടി ചേര്‍ത്തായിരുന്നു പി.കെ അബ്ദുറബ്ബിന്റെ കുറിപ്പ്.


ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുവെന്നു തുടക്കമിട്ടായിരുന്നു അബ്ദുറബ്ബിന്റെ കുറിപ്പ്. ക്യാപ്റ്റന്‍ ഇടപെട്ട്(വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ടെന്ന് അബ്ദുറബ്ബ് പരിഹസിച്ചു. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണെന്നും അദ്ദേഹം കുറിച്ചു. ഇതിനിടെ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് അബ്ദുറബ്ബിട്ട കുറിപ്പില്‍ രാജീവ് ഗാന്ധിയുടെ പേരിനുപകരം ചേര്‍ത്തത് രാഹുല്‍ ഗാന്ധിയുടെ പേരായി മാറി. ഇതില്‍ പിടിച്ചായിരുന്നു അന്‍വറിന്റെ അടുത്ത കുറിപ്പ്.

പ്രത്യേകിച്ച് വേറേ പണിയൊന്നും ഇല്ലല്ലോ റബ്ബേ..!!
ഇന്നലെ ഞങ്ങളുടെ വയനാട് എം.പിയെ കൊന്നതായി അറിഞ്ഞു..
മുന്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്നെന്ന് പറഞ്ഞാല്‍ പോരാ..
അവിടെ ക്യാപ്റ്റന്‍ എന്ന് പറയാന്‍ പോലും ഒരുത്തന്‍ ഇല്ലാത്തത് കൊണ്ട് പ്രത്യേക അപേക്ഷയൊന്നും എനിക്കില്ല..


ഈ കോവിഡ് കാലത്ത് ഇനിയും ഇമ്മാതിരി വിസ്‌ഫോടനം ഒന്നും നടത്തിയേക്കരുത്. എന്നായിരുന്നു അന്‍വറിന്റെ കുറിപ്പ്. കൊണ്ടും കൊടുത്തും ഫേസ്ബുക്കില്‍ നിറയുന്ന ഇവരുടെ കുറിപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചു ഒട്ടേറെ കമന്റുകളാണ് വരുന്നത്.

Post a Comment

0 Comments