NEWS UPDATE

6/recent/ticker-posts

ഖത്തറിലെ സ്വകാര്യ സ്​കൂളുകളിൽ ഇനി അറബിയും ഇസ്​ലാമിക വിദ്യാഭ്യാസവും നിർബന്ധം

ദോഹ: രാജ്യത്തെ സ്വകാര്യ സ്​കൂളുകളിലും കിൻറർഗാർട്ടനുകളിലും അറബി ഭാഷ, ഇസ്​ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ്​ അറിയിച്ചതാണ്​ ഇക്കാര്യം​.[www.malabarflash.com]

മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ 2021ലേക്കുള്ള അക്കാദമിക നയപരിപാടികളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്​.

നിലവിൽ സ്വകാര്യമേഖലയിൽ സ്​കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 337 സ്​ഥാപനങ്ങളാണ്​ ഖത്തറിൽ പ്രവർത്തിക്കുന്നത്​.

2019–2020 വർഷത്തെ സ്​കൂളുകളിലേക്കുള്ള അക്കാദമിക നയപരിപാടികളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് പുതിയത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യ സ്​കൂൾ വിഭാഗം മേധാവി റാഷിദ് അഹ്മദ് അൽ അമീരി തയ്യാറാക്കി രാജ്യത്തെ സ്വകാര്യ സ്​ കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും അയച്ച സർക്കുലറിലെ പ്രധാന വിഷയങ്ങൾ താഴെ പറയുന്നു:

1. ക്ലാസുകളുടെ ക്രമമനുസരിച്ച് അറബി ഭാഷ, ഇസ്​ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ മൂന്ന് വിഷയങ്ങളും സ്വകാര്യ സ്​കൂളുകളിലുടെയും കിൻറർഗാർട്ടനകളുടെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

2. അറബി ഭാഷയും, ഇസ്​ലാമിക വിദ്യാഭ്യാസവും എല്ലാ സ്വകാര്യ സ്​കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും പ്രീ സ്​കൂളുകൾ മുതൽ പഠിപ്പിച്ച് തുടങ്ങണം.

3. േഗ്രഡ് 10, 11, 12 ക്ലാസുകളിലേക്കുള്ള നിബന്ധനകളും നിർദേശങ്ങളും 2021ലെ 11ാം നമ്പർ മന്ത്രാലയ ഉത്തരവും സ്​കൂളുകൾ നിർബന്ധമായും പാലിച്ചിരിക്കണം.

4. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ നിർബന്ധിത വിഷയങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്​കൂൾ വിഭാഗം പരിശോധന നടത്തും.

Post a Comment

0 Comments