കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം. മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.[www.malabarflash.com]
യു.ഡി.എഫിന്‍റെ മണ്ഡലമായ സൗത്തിൽ നിന്ന് കഴിഞ്ഞ രണ്ടുതവണയും ജയിച്ചു കയറിയത് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ ആയിരുന്നു. ഇത്തവണ മുനീർ കൊടുവള്ളിയിലേക്ക് മാറിയതോടെയാണ് നൂർബിന റഷീദിന് ലീഗ് സീറ്റ് നൽകിയത്.
2016ൽ 6327 വോട്ടുകൾക്കാണ് മുനീർ സൗത്തിൽ വിജയിച്ചത്.
0 Comments