തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് വൻ തിരിച്ചടി. ഒരു സീറ്റു പോലും സ്വന്തമാക്കാൻ എൻഡിഎ മുന്നണിക്ക് സാധിച്ചില്ല. ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റില്‍ ബിജെപിയുടെ ഏക സീറ്റായ നേമവും കടപുഴകി.[www.malabarflash.com]
എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനെയാണ് ശിവന്‍കുട്ടി നേമത്ത് മലർത്തിയടിച്ചത്. കെ. മുരളീധരനിലൂടെ മണ്ഡലം പിടിക്കാന്‍ യുഡിഎഫ് കിണഞ്ഞ് ശ്രമിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
നേരത്തേ, വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട്ടും തൃശൂരിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. മിന്നും താരങ്ങളായ ഇ. ശ്രീധരനും സുരേഷ് ഗോപിയുമാണ് എതിർ മുന്നണികളെ അൽപ്പനേരമെങ്കിലും വെള്ളം കുടുപ്പിച്ചത്.
എന്നാൽ വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് കടന്നതോടെ ഇവർ പിന്നിലാകുകയായിരുന്നു. കേരളത്തിൽ ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിക്കാൻ ഇനി അനുവദിക്കില്ലെന്ന പിണറായി വിജയന്റെ വാക്കുകൾ കേരളം ഏറ്റുപിടിക്കുകയായിരുന്നു.
0 Comments