ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് കോച്ചും ടെക്നിക്കൽ ഒഫീഷ്യലുമായ മൊണാലി (44) ഗോർഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോവിഡ് ബാധയേറ്റ് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് നെഗറ്റിവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.[www.malabarflash.com]
കണ്ണിനും മൂക്കിനും ഫംഗസ് ബാധിച്ച് ആരോഗ്യം വഷളായതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെയും(73) മരിച്ചു.
പിസ്റ്റൾ പരിശീലകയായിരുന്നു മൊണാലി. ശ്രീലങ്കൻ ഷൂട്ടിങ് ടീമിന്റെ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. മരണത്തിൽ നാഷനൽ റൈഫ്ൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.എ.ഐ) അനുശോചിച്ചു.
0 Comments