ന്യൂഡൽഹി: സി.ഐ.എസ്.എഫ് മേധാവിയായ സുബോധ് കുമാർ ജെയ്സ്വാളിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. മഹാ
രാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം.[www.malabarflash.com]
പുതിയ ഡയറക്ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന്റെ സഭാനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു.
അസം, മേഘാലയ കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഓഫിസറും എൻ.ഐ.എ ഡയറക്ടർ ജനറലുമായ വൈ.സി. മോദി, ബി.എസ്.എഫ് ഡയറക്ടർ ജനറലായ ഗുജറാത്ത് കേഡർ ഓഫിസർ രാകേഷ് അസ്താന തുടങ്ങിയവരായിരുന്നു പരിഗണന ലിസ്റ്റിലെ മുൻനിരക്കാർ. കേരള ഡി.ജി.പി ലോക്നാഥ് ബെഹ്റ അടക്കം 100ഓളം പേർ അടങ്ങുന്നതായിരുന്നു പരിഗണന ലിസ്റ്റ്.
0 Comments