കോയമ്പത്തൂർ: കോവിഡ് വ്യാപനം അധികരിച്ച നിലയിൽ കൊറോണ ദേവീക്ഷേത്രം നിർമിച്ച് പൂജാകർമങ്ങൾ തുടങ്ങി. കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ടിയാണ് കോറോണ ദേവിക്ഷേത്രം ഒരുക്കി പ്രാർഥന തുടങ്ങിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.[www.malabarflash.com]
കോയമ്പത്തൂർ ഇരുഗൂർ കാമാക്ഷിപുരി ആദീനം ശക്തിപീഠത്തിലാണ് കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉടൻ തന്നെ മഹായാഗം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
48 ദിവസം യാഗപൂജകൾ നടക്കുമെങ്കിലും പൊതുജനങ്ങൾക്ക് സന്ദർശനാനുമതിയില്ല. ക്ഷേത്രപരിസരത്ത് കഷായം, മുഖകവചങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. ഇതിന് പുറമെ അന്നദാനവുമുണ്ട്.
0 Comments