സംഭവത്തില്‍ കെപിസിസി പ്രസിഡന്റിന് ധര്‍മ്മജന്‍ പരാതി നല്‍കി. ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയുമാണ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് ധര്‍മ്മജന്റെ പരാതിയില്‍ പറയുന്നു.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി നേതാക്കള്‍ക്ക് പരാതി നല്‍കുകയും മാധ്യമങ്ങളുടെ മുന്നില്‍ ഇതേപറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതേവ്യക്തി തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി വന്നതോടെ പരാജയം തുടങ്ങിയെന്ന് ധര്‍മ്മജന്‍ പറഞ്ഞു. ഒരു കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെ ഇയാള്‍ തനിക്കെതിരെ കരുക്കള്‍ നീക്കുകയായിരുന്നു. ഇരുവര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു.
നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനു മുമ്പ് സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞു മാനസികമായി തകര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. രൂപീകരിച്ചതിനു ശേഷം ഒരുവട്ടം പോലും തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ല. താന്‍ പുലയ സമുദായത്തില്‍ പെട്ടയാളായതിനാല്‍ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഇവര്‍ രണ്ടു പേരുമായിരുന്നെന്നും പരാതിയില്‍ പറയുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്നോട്ട് വലിക്കുമ്പോഴും രണ്ട് പേരും വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തെരഞ്ഞെടുപ്പില്‍ ചെലവാക്കിയില്ല. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു.

0 Comments