കൊണ്ടോട്ടി: ട്രിപ്ൾ ലോക്ഡൗൺ സാഹചര്യത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ശീട്ടുകളിയും മലമുകളിലെ ആൾക്കൂട്ടവും. വാഴക്കാട് പൊലീസുമായി ചേർന്ന് എടവണ്ണപ്പാറ, മുടക്കോഴി മല, ഊർക്കടവ് ഭാഗങ്ങളിലാണ് ഡ്രോൺ പറത്തി പരിശോധന നടത്തിയത്.[www.malabarflash.com]
ഊർക്കടവിൽ വട്ടമിരുന്ന് ശീട്ടുകളിക്കുന്ന സംഘത്തെ കെണ്ടങ്കിലും ഡ്രോൺ കണ്ടതോടെ രക്ഷപ്പെട്ടു. മുടക്കോഴി മലയിലും ആളുകൾ കൂടുന്നത് കണ്ടെത്തി. ഇതോടെ പരിശോധന ഉൾപ്രദേശത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
ഡ്രോൺ കാമറയുമായി എം.ടി. സഹദും താലൂക്ക് ദുരന്തനിവാരണ സേനയും പോലീസിനെ സഹായിക്കാനെത്തി. ഡിവൈ.എസ്.പി കെ. അഷ്റഫ്, വാഴക്കാട് ഇൻസ്പെക്ടർ കെ. സുശീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
0 Comments