ദുബൈ: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യു.എ.ഇ. കെ.എം.സി.സിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിന് രണ്ട് കെ.എം.സി.സി. നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തു.[www.malabarflash.com]
ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഖജാന്‍ജി ബഷീര്‍ സി.എ. എന്നിവരെ പദവികളില്‍നിന്ന് മാറ്റിക്കൊണ്ടാണ് കെ.എം.സി.സി അച്ചടക്ക നടപടി തുടങ്ങിയത്.
തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ചു, കുഞ്ഞാലികുട്ടി ഉള്‍പ്പെടുന്ന ലീഗ് നേതൃനിരയെ വിമര്‍ശിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ചില ഉന്നതരായ കെ.എം.സി.സി നേതാക്കളും പരാജയത്തില്‍ ലീഗ് നേതാക്കളെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം നേതാക്കള്‍ക്കെതിരേ നടപടി ഇല്ല എന്നും വിമര്‍ശനം ഉന്നയിക്കുന്ന സാധാരണക്കാരായ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്കെതിരേ മാത്രമാണ് അച്ചടക്കനടപടി എന്നും ഒരു വിഭാഗം ആരോപിക്കുന്നു.
നേതൃത്വത്തെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഷബീര്‍ കീഴൂര്‍ നേതൃത്വത്തോട് ഖേദപ്രകടനം നടത്തിയിരുന്നു. എന്നിട്ടും അച്ചടക്ക നടപടി എടുത്തത് ശരിയായില്ല എന്നാണ് പ്രവര്‍ത്തകരുടെ വാദം.
അതേസമയം കെ.എം.സി.സിയിലെ ഒട്ടറെ പ്രവര്‍ത്തകര്‍ ഷബീര്‍ കീഴൂരിന് ഐക്യ ദാര്‍ഢ്യവമായി എത്തിയിട്ടുണ്ട്.
നൈഫിലെ കോവിഡ് പ്രതിരോധത്തില്‍ ഷബീര്‍ കീഴൂരും സംഘവും മികച്ച പ്രവര്‍ത്തനം നടത്തി ദുബൈ പോലീസിന്റെ ആദരം ഏറ്റുവാങ്ങിയിരുന്നു. ഷബീര്‍ കീഴൂരിന്റെ മികച്ച പ്രവര്‍ത്തനം ചില കെ. എം. സി. സി. നേതാക്കള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തിരുന്നു.
വളരെ ജനകീയരായ രണ്ടുപ്രവര്‍ത്തകര്‍ക്കെതിരേ അച്ചടക്കനടപടി എടുക്കുമ്പോള്‍ ദുബൈ കെ.എം.സി.സി. യിലെ വിഭാഗീയത പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
0 Comments