NEWS UPDATE

6/recent/ticker-posts

ബൈക്കും ആംബുലന്‍സും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശി മരിച്ചു

എടക്കാട്: ബൈപ്പാസ് ജങ്ഷന് സമീപം ബൈക്കും ആംബുലന്‍സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ച തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി എ പി ശബീര്‍ (45) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം സഫാ സെന്ററിന് മുന്നില്‍ വെച്ചാണ് അപകടം. [www.malabarflash.com]


കുവൈത്തില്‍ നിന്നും ലീവിന് നാട്ടില്‍ വന്നതാണ്. ബൈക്ക് തെന്നിമാറി നിസ്സാര പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ എടക്കാട്ടെ പി വി അബൂബക്കറിനെ (ന്യൂ സ്റ്റാര്‍) ജിം കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

എ.പി സുബൈദ, പരേതനായ യു.പി സുലൈമാന്‍ എന്നിവരുടെ മകനാണ് ശബീര്‍. ഭാര്യ:അഫ്‌സീറ. മക്കള്‍: ഷാഹിര്‍,ഷാനു, ആഇശ,ഹയാന്‍. സഹോദരങ്ങള്‍: ശബീന,ശമീം,ശദീദ്, ഷഹബാസ്

Post a Comment

0 Comments