NEWS UPDATE

6/recent/ticker-posts

മിന്നലേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചത് ചാണകക്കുഴിയിൽ, പുനർജനിക്കുമെന്ന് ബന്ധുക്കൾ

ദില്ലി: മരിച്ച 37കാരൻ പുനർജനിക്കാൻ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ച് ബന്ധുക്കൾ. ചത്തീസ് ​ഗഡിലെ സർ​ഗുജ ജില്ലയിലാണ് സംഭവം. ലക്ഷൺപൂർ മുട്കി എന്നയാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ച് മണിക്കൂറുകൾക്ക് ശേഷം ഇയാളുടെ മൃതദേഹം ചാണകക്കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.[www.malabarflash.com]

ടൗട്ടേ ചുഴലിക്കാറ്റ് കാരണം സർ​ഗുജ ജില്ലയിൽ വലിയ കാറ്റും മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കുടുംബത്തിൽ നിലനിന്ന് പോരുന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് ഇവർ മൃതദേഹം ചാണകക്കുഴിയിൽ സംസ്കരിച്ചത്. 

ഇടിമിന്നലേറ്റ് മരിച്ചയാളെ ചാണകക്കുഴിയിൽ സംസ്കരിച്ചാൽ അയാൾ പുനർജനിക്കുമെന്നാണ് ഇവരുടെ വിശ്വാസം. 

Post a Comment

0 Comments