NEWS UPDATE

6/recent/ticker-posts

ഓൺലൈൻ ക്ലാസിനിടെ ഫാഷിസ്​റ്റ്​ പ്രയോഗം: കേന്ദ്ര സർവകലാശാല അധ്യാപകന് സസ്പെൻഷൻ

കാസർകോട്: ഓൺലൈൻ ക്ലാസിൽ കേന്ദ്ര സർക്കാറിനെ ഫാഷിസ്​റ്റ്​ എന്ന് പ്രയോഗിച്ചതായ പരാതിയെ തുടർന്ന് കേന്ദ്ര സർവകലാശാല അധ്യാപകനെ സസ്പെൻഡ്​ ചെയ്തു. കേന്ദ്ര സർവകലാശാല കേരളയിലെ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്സിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സസ്പെൻഡ്​ ചെയ്തത്.[www.malabarflash.com]


ഓൺലൈൻ ക്ലാസിൽ ഫാഷിസം നാസിസം എന്ന വിഷയത്തിൽ ലോകത്തിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ പരാമർശിക്കുേമ്പാൾ നിലവിലെ ഇന്ത്യൻ ഭരണകൂടം ഫാഷിസ്റ്റ് ഭരണകൂടമാണ് എന്ന് പരാമർശിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി. എ.ബി.വി.പി കേന്ദ്ര മാനവശേഷി വകുപ്പിന്​ നൽകിയ പരാതിയിലാണ് നടപടി.

പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രാലയം വൈസ് ചാൻസലർ ഡോ. വെങ്കിടേശ്വരലുവിനു നിർദേശം നൽകിയിരുന്നു. എന്നാൽ, നടപടിക്ക്​ മാത്രമുള്ള കുറ്റകൃത്യം അധ്യാപകന്റെ ഭാഗത്തുനിന്ന്​ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സർവകലാശാല എടുത്തത്.

കേന്ദ്ര സമ്മർദ്ദം ശക്തമായതോടെയാണ് നടപടിയെന്ന് കരുതുന്നു. ക്ലാസ്​ മുറിയിൽ അധ്യാപകന്റെ അകാദമിക് സ്വാതന്ത്ര്യത്തിനെതിരായ നടപടിക്കെതിരെ കെ. സച്ചിതാന്ദൻ ഉൾപ്പടെയുള്ള സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നിരുന്നു.

Post a Comment

0 Comments