കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന രത്‌നാകരന്റെ മകന്‍ ശരത് (25) ആണ് മരിച്ചത്.[www.malabarflash.com]
മൂന്നു ദിവസം മുമ്പാണ് വിഷം അകത്ത് ചെന്നത്. ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
അമ്മ: വിശാലു. സഹോദരന്‍: കിരണ്‍.
0 Comments