കർണാടക കടൽത്തീരത്ത് വീരവേൽ ആഴക്കലിൽനിന്ന് 600 നോട്ടിക്കൽ മൈൽ ദൂരത്ത് അന്താരാഷ്ട്ര കടൽ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഏപ്രിൽ 23 ന് രാത്രിയാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്.
ഏപ്രിൽ ഒമ്പതിനാണ് വള്ളവിള സ്വദേശി ജോസഫ് ഫ്രാങ്കിളിെൻറ (47) നേതൃത്വത്തിൽ വള്ളവിളയിലെ മത്സ്യത്തൊഴിലാളികളായ ജോൺ (20), സുരേഷ് (44), ജെപീഷ് (18), വിജീഷ് (20), ജെനിസ്റ്റൺ (21), സെട്രിക്, ഫ്രെട്ടി (42), ജെകൻ (29), ജേശുദാസൻ (42), മാർവിൻ (20) എന്നിവരോടൊപ്പം തേങ്ങാപട്ടണത്തുനിന്ന് മത്സ്യബന്ധനത്തിന് പോയത്. 23ന് രാത്രി കപ്പൽ ഇടിച്ചതിനെതുടർന്ന് ബോട്ടിെൻറ മുകൾഭാഗം തകർന്ന് ആറുപേർ കടലിൽ വീണു. ബോട്ടിന്റെ അവശിഷ്ടങ്ങളിൽ പിടിച്ച് പത്ത് മണിക്കൂറോളം വെള്ളത്തിൽ കിടന്ന അവർ പിറ്റേദിവസം ബോട്ടിൽ കയറിപ്പറ്റി.

വാർത്താവിനിമയ സംവിധാനങ്ങൾ നഷ്ടപ്പെട്ട ഇവർക്ക് സാറ്റലൈറ്റ് ഫോൺ അഞ്ച് ദിവസം കഴിഞ്ഞ് തകർന്ന ബോട്ടിൽനിന്ന് കിട്ടി. അങ്ങനെയാണ് രക്ഷപ്പെട്ട വിവരം നാട്ടിൽ ബന്ധുക്കളെ അറിയിച്ചത്. ഇതിനിടെ മുംബൈയിൽനിന്ന് നാവികസേനയുടെ കപ്പലും വിമാനവും സഹായത്തിനെത്തി ചികിത്സ, ഭക്ഷണം ഉൾപ്പെടെ സൗകര്യങ്ങൾ ചെയ്തുകൊടുത്തിരുന്നു.
അപകടം നടന്ന പിറ്റേ ദിവസം 24 ന് ഉച്ചയോടെ കാർവാർ ഭാഗത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന പെരിയനായകി എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം അപകടവിവരം കന്യാകുമാരി ജില്ലയിൽ ബന്ധപ്പെട്ടവരെ അറിയിച്ചത്.
തേങ്ങാപട്ടണത്ത് എത്തിയവരെ സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രെട്ടേണിറ്റിയുടെ കൺവീനർ ഫാ. ചർച്ചിൽ, വള്ളവിള സഭയുടെ അധ്യക്ഷൻ റിച്ചാർഡ്, രാജേഷ്കുമാർ എം.എൽ.എ, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ അജിത് സ്റ്റാലിൻ, വിർജിൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തി.

0 Comments