ഇരുവരുടെയും വീട്ടിനുള്ളിൽനിന്ന് സാനിറ്റൈസറിന്റെ കുപ്പിയും ഗ്ലാസും കണ്ടെത്തി. സാനിറ്റൈസർ കഴിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ കുത്തിയതോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്. പിതാവ്: ചാർലി. മാതാവ്: ഏലിയാമ്മ. ഭാര്യ: ബേബി. മക്കൾ: ക്രിസ്റ്റീന, സ്റ്റെഫിന.
കൊല്ലശ്ശേരി വീട്ടിൽ കരുണാകരന്റെയും സരോജിനിയുടെയും മകനാണ് ബൈജു. ഭാര്യ: ഷീജ. മകൾ :അപർണ. ബൈജുവിന്റെ ഭാര്യയും മകളും വേർപിരിഞ്ഞ് കഴിയുകയാണ്.
സ്വകാര്യ മത്സ്യസംസ്കരണ കമ്പനിയിലെ ഡ്രൈവറാണ് ബൈജു. ഇദ്ദേഹം കടുത്ത പ്രമേഹരോഗി കൂടിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുറവൂർ ചാവടി മേഖലയിലെ ചില മെഡിക്കൽ ഷോപ്പുകളിൽ നിന്ന് സാധാരണയിൽ കവിഞ്ഞ് എണ്ണം സാനിറ്റൈസർ വിറ്റുപോകുന്നതായും ഇവ മദ്യത്തിന് പകരമായി ഉപയോഗിക്കുകയാണെന്നും നേരത്തേ പരാതി ഉയർന്നിരുന്നു.
ഇവയുടെ ഒഴിഞ്ഞ കുപ്പികൾ ധാരാളമായി ഓടയിൽ നിറഞ്ഞ ചിത്രം സഹിതം ഏതാനും മാസം മുമ്പ് വാർത്ത വന്നിരുന്നു. ഇത്തരത്തിൽ കടകളിൽനിന്നും വാങ്ങുന്ന സാനിറ്റൈസറുകൾ മദ്യപാനികൾ ഉപയോഗിക്കുന്നതായാണ് പ്രദേശവാസികൾ അന്ന് സൂചിപ്പിച്ചിരുന്നത്.

0 Comments