ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സി പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന് പ്രാദേശിക പോലീസാണ് മേഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന് മേഹുൽ ചോക്സിയെ കാണാതായതായി അദ്ദേഹത്തിെൻറ അഭിഭാഷകനും കരീബിയൻ റോയൽ പോലീസും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
13,500 കോടി രൂപയുടെ പി.എന്‍.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് പിടിയിലായത്.
ചോക്സിയെ കാണാതായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്‍റർപോൾ 'യെല്ലോ കോർണർ' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനിക്കയിൽ നിന്ന് മെഹുൽ ചോക്സിയെ കണ്ടെത്തിയത്.
0 Comments