NEWS UPDATE

6/recent/ticker-posts

സൗദിയിൽ വിനോദ പരിപാടികൾ പുനരാരംഭിക്കാൻ അനുവദിച്ചതായി ജനറൽ എൻറർടെയിൻമെൻറ്​ അതോറിറ്റി

റിയാദ്: കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന വിനോദ പരിപാടികൾ നിയന്ത്രങ്ങളോടെ പുനരാരംഭിക്കാൻ അനുവദിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജി.ഇ.എ) അറിയിച്ചു.[www.malabarflash.com]

എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ചില പ്രോട്ടോക്കോളുകൾക്കനുസൃതമായി വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് തന്റെ ട്വീറ്റിൽ അറിയിച്ചു. 

വിനോദ പരിപാടികൾ നടക്കുന്ന വേദികളിൽ ഉൾകൊള്ളാൻ കഴിയുന്ന ആളുകളുടെ 40 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കാവൂ. പങ്കെടുക്കുന്നവർ രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരും തവക്കൽന മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതി​ന്റെ തെളിവ് ഹാജരാക്കേണ്ടതുമുണ്ട്.

വാക്സിനേഷൻ നിർബന്ധമാക്കിയതോടൊപ്പം തന്നെ മാസ്കുകളും സാമൂഹിക അകലവും ഉൾപ്പെടെയുള്ള മുൻകരുതലുകളും ആവശ്യമാണ്. മാസ്ക് ശരിയായി ധരിക്കാതിരിക്കുക, കുറഞ്ഞത് ഒന്നര മീറ്റർ ദൂരമെങ്കിലും ആളുകൾ തമ്മിലുള്ള സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ വരുത്തുന്നവരെ വിനോദ വേദികളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. 

പരിപാടി നടത്താനൊരുങ്ങുന്ന ഇവന്റ് ഓർ‌ഗനൈസർ‌മാർ‌ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വഴി പെർ‌മിറ്റിനായി അപേക്ഷിക്കണം. കൂടാതെ കോവിഡ് പടരുന്നതിനെതിരായ മുൻകരുതൽ നടപടിയായി ടിക്കറ്റ് വിൽ‌പന ഓൺ‌ലൈനായി നടത്തുകയും വേണം.

Post a Comment

0 Comments