NEWS UPDATE

6/recent/ticker-posts

മേ​യ്​ ഒ​ന്നു മു​ത​ൽ നാ​ല്​ വ​രെ ആ​ൾ​ക്കൂ​ട്ട​വും ​പ്ര​ക​ട​ന​വും വി​ല​ക്കി ഹൈ​കോ​ട​തി

കൊ​ച്ചി: വോട്ടെണ്ണ​ലി​നും തു​ട​ർ​ന്നു​ള്ള ആഹ്‌ളാദ പ്ര​ക​ട​ന​ത്തി​നു​മാ​യി മേ​യ്​ ഒ​ന്നു മു​ത​ൽ നാ​ല്​ വ​രെ കൂ​ട്ടം​കൂ​ടു​ന്ന​തും​ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും​ ഹൈ​കോ​ട​തി വി​ല​ക്കി.[www.malabarflash.com]

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും സ​ർ​ക്കാ​റും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ജി​ല്ല ക​ല​ക്​​ട​ർ​മാ​ർ, ക​മീ​ഷ​ണ​ർ​മാ​ർ, എ​സ്.​പി​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ട്ടാ​യ്​​മ​ക​ളും യോ​ഗ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ജാ​ഥ​ക​ളും അ​നു​വ​ദി​ക്ക​രു​തെ​ന്നും ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്​​റ്റി​സ്​ എം.​ആ​ർ. അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു.

കോ​വി​ഡ്​ പ്രോട്ടോകോ​ൾ ലം​ഘി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മം, ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​മ​ട​ക്കം പ്ര​യോ​ഗി​ക്ക​ണം. ഡോ. ​കെ.​പി. പ്ര​ദീ​പ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

യോ​ഗ​ങ്ങ​ളോ പ്ര​ക​ട​ന​ങ്ങ​ളോ ന​ട​ത്താ​ൻ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളെ​യ​ട​ക്കം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന്​ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി​ സ്​​റ്റേ​റ്റ്​ അ​റ്റോ​ണി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ്വ​മേ​ധ​യാ ക​ക്ഷി​ചേ​ർ​ത്ത ശേ​ഷം വി​ശ​ദീ​ക​ര​ണം തേ​ടി. ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ക്കാ​ൻ ഹ​ര​ജി വീ​ണ്ടും മേ​യ്​ നാ​ലി​ന്​ പ​രി​ഗ​ണി​ക്കും.

മേ​​യ് ഒ​​ന്നു​​മു​​ത​​ൽ നാ​​ലു​​വ​​രെ സം​​സ്ഥാ​​ന​​ത്ത്​ ഒ​​രു​​ത​​ര​​ത്തി​​ലു​​മു​​ള്ള സാ​​മൂ​​ഹി​​ക, രാ​​ഷ്​​​ട്രീ​​യ കൂ​​ട്ടാ​​യ്മ​​ക​​ളോ യോ​​ഗ​​ങ്ങ​​ളോ കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ളോ ജാ​​ഥ​​ക​​ളോ ഘോ​​ഷ​​യാ​​ത്ര​​ക​​ളോ വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ളോ ന​​ട​​ത്താ​​തി​​രി​​ക്കാ​​ൻ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന ഹൈ​​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കു​​ന്നെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ സം​​സ്ഥാ​​ന പോലീ​​സ് മേ​​ധാ​​വി​​ക്കും ജി​​ല്ല ക​​ല​​ക്ട​​ർ​​മാ​​ർ​​ക്കും മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫി​​സ​​ർ ടീ​​ക്കാ​​റാം മീ​​ണ നി​​ർ​​ദേ​​ശം ന​​ൽ​​കി.

Post a Comment

0 Comments