ആദ്യം സൗദിയിൽ എത്തിയ മൊയ്തീൻ കുഞ്ഞി എട്ടുമാസത്തോളം ഒരു വീട്ടില്‍ ജോലിചെയ്തെങ്കിലും ശമ്പളം കിട്ടിയില്ല. ജീവിതം പച്ചപിടിക്കുമെന്നു കരുതി കടല്‍കടന്ന ഇദ്ദേഹത്തെ കാത്തിരുന്നത് കണ്ണീരനുഭവങ്ങള്‍ മാത്രം.
ബഹ്റൈനിലെത്തിയാല്‍ നല്ല ജോലികിട്ടുമെന്നും അതിന് സഹായിക്കാമെന്നും പാകിസ്താനികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 20 ദീനാര്‍ നല്കി ബഹ്റൈനിലേക്ക് ആടുകളെ കയറ്റുന്ന ട്രക്കില്‍ ഒളിച്ചുകടക്കുകയായിരുന്നു. പാസ്പോര്‍ട്ട് പോലുമില്ലാതെ ബഹ്റൈനിലെത്തിയ അദ്ദേഹം പല കഫറ്റീരിയകളിലും ജോലിചെയ്തു. ഇതിനിടെ കാൻസർ ബാധിതയായ ഉമ്മയെയും ഭാര്യയെയും പിഞ്ചുമക്കളെയുമൊക്കെ കാണാൻ ആഗ്രഹിച്ചെങ്കിലും രേഖകളില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് ഐ .സി.എഫ് പ്രവർത്തകർ അദ്ദേഹത്തിന്റെ സഹായത്തിനെത്തുകയായിരുന്നു. രേഖകൾ പ്രകാരം ഇദ്ദേഹം സൗദിയിലാണുള്ളത്. അതിനാൽ, അധികൃതര്‍ക്ക് പിടികൊടുക്കുക മാത്രമായിരുന്നു രക്ഷ. അറസ്റ്റിലായ അദ്ദേഹം മാസങ്ങൾ ജയിലിൽ കിടന്നു. തുടർന്ന് നിരന്തര ഇടപെടലുകൾക്കൊടുവിലാണ് മോചനം സാധ്യമായത്.

ഔട്ട്പാസ് ലഭിച്ച മൊയ്തീൻ കുഞ്ഞി ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഐ. സി.എഫ് സാന്ത്വനം വളൻറിയർമാരായ അസീസ് ചെരുമ്പ, സാഹിർ അഴീക്കോട്, അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
0 Comments