2021 ഐടി നിയമം അനുസരിച്ച് സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ കമ്പനികള്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. നിയമനത്തിന് നല്‍കിയ അവസാന ദിവസവും പൂർത്തിയായ സാഹചര്യത്തില്‍ കമ്പനികള്‍ക്കെതിരെ സർക്കാർ നടപടി കടുപ്പിക്കുകയാണ്.
നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്പനികളുടെ മേല്‍വിലാസവും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സർക്കാര്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ട്വിറ്റർ ഫേസ്ബുക്ക് വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാമൂഹിക മാധ്യമ കമ്പനികളൊന്നും ഇതുവരെയും നിയമനം നടത്തിയിട്ടില്ല. സന്ദേശങ്ങളുടെ ഉറവിടം സർക്കാരിന് വെളിപ്പെടുത്തണമെന്ന പുതിയ നിയമത്തിലെ നിബന്ധനക്കെതിരെ വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതാണ്. സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ്ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍ സുരക്ഷ തന്നെ പുതിയ നിയമം നടപ്പാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടും. ഈ ആശങ്കകളാണ് ഹർജിയില്‍ വാട്സ്ആപ്പ് ഉയര്‍ത്തുന്നത്. ഒപ്പം സർക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി യും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള കേസ് പരാമര്‍ശിച്ച് വാട്സ്ആപ്പ് പറയുന്നു.

എന്നാല്‍ വാട്സ്ആപ്പിന്‍റെ ഈ വാദങ്ങളെല്ലാം തള്ളിയ കേന്ദ്രസർക്കാര്‍ സ്വാകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നതായി വ്യക്തമാക്കി. സർക്കാര്‍ നിർദേശിച്ച് മാനദണ്ഡങ്ങളൊന്നും വാട്സ്ആപ്പിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. എന്നാല്‍ ക്രമസമാധാന പാലനം സർക്കാര്‍ ഉത്തരവാദിത്വമാണെന്നും ദേശ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാര്‍ വ്യക്തമാക്കി.
0 Comments