വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിക്കരയില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അക്രമം. ബേക്കല്‍ മസ്തിഗുഡയില്‍വെച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ഹാരീസ് പറഞ്ഞു.
ലീഗ് നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം ഹാരിസിനെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഹാരിസിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തില്‍ സിപിഎം പള്ളിക്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു.
0 Comments