NEWS UPDATE

6/recent/ticker-posts

മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി കാന്തപുരം

കോഴിക്കോട്: മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.[www.malabarflash.com]


വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ അഞ്ച് വർഷക്കാലത്ത്, ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നൽകുകയും ചെയ്ത സർക്കാറിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണിത്. 

പൗരത്വ വിഷയത്തിൽ പ്രശ്നത്തെ ഭരണഘടനാപരമായി സമീപിക്കുകയും അത് മുസ്‌ലീംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിഷയമാണ് എന്ന നിലയിൽ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങൾ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. 

സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങൾക്കും വേണ്ടി സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയിൽ കാണുകയും, മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാറിന്റെയും.

പ്രളയവും കൊവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം എല്ലാവർക്കും സഹായവും സാന്ത്വനവും നൽകുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. മുസ്‌ലീംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകൾ നടത്തുകയും സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. 

മദ്‌റസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിർമാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലേക്ക് മാറ്റിയത് വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റ് മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാൻ കഴിഞ്ഞതും. മതേതരത്വ മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ച് വർഷങ്ങളിലും ഇതിനേക്കാൾ മികച്ച നിലയിൽ ഭരണം നടത്താൻ പിണറായുടെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു-കാന്തപുരം സന്ദേശത്തിൽ പറഞ്ഞു.

Post a Comment

0 Comments