NEWS UPDATE

6/recent/ticker-posts

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെടുമങ്ങാട് പോലീസ് കേസെടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.[www.malabarflash.com]


നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായരാണ് ഭാര്യ ഷീജയെ രാവിലെ പത്തരയോടെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവം നടക്കുന്ന സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് മക്കളും ഓൺ ലൈൻ ക്ലാസ്സിനായി ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. മകൻ ഉച്ചയ്ക്ക് എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൂട്ടി കിടക്കുകയായിരുന്നു.

അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോളാണ് സംഭവം അറിയുന്നത്. വെട്ടേറ്റ് കിടന്ന ഷീജയും, കൈ ഞരമ്പ് മുറച്ച സതീശനേയും പോലീസെത്തിയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഷീജ ആശുപത്ര്യില്‍ എത്തുമ്പോഴേക്കും മരിച്ചു. സീതശന്‍ നായര്‍ അപകട നില തരണം ചെയ്തു.

സതീശന്‍ നായരും ഷീജയും സ്ഥരമായി വഴിക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെ സതീശന്‍ ഷീജയുടെ താലി പൊട്ടിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ രാവിലെ സ്റ്റേഷനിലെത്താന്‍ പോലീസ് അറിയിപ്പ് നല്‍കിയിരുന്നു.  നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments