സൂറത്ത്: ഭാര്യയെയും കാമുകനെയും വീട്ടിനുള്ളിൽ വെച്ച് കൈയോടെ പിടികൂടിയ ഭർത്താവ് ഇരുവരെയും വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഗുജറാത്തിലെ വൽസദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.[www.malabarflash.com]
കൂലിപ്പണിക്കാരനായ ഭർത്താവ് തന്റെ ഭാര്യക്ക് അവിഹിതബന്ധം ഉള്ളതായി നിരന്തരം സംശയിച്ചിരുന്നു. അടുത്ത് കാലത്തായി അമ്മയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. അവിഹിത ബന്ധം തെളിയിക്കാൻ ഭർത്താവിനെ ഇവർ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇയാൾ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഭാര്യ തന്റെ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഇരുവരെയും മുറിക്കകത്ത് അരുതാത്ത രീതിയിൽ കാണുകയായിരുന്നു. തുടർന്ന് ഇരുവരെയും മർദ്ദിച്ച് വലിച്ചിഴച്ച് വീടിനുമുന്നിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു. നാട്ടുകാരിൽ ചിലർ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പിന്നീട്, സംഭവമറിഞ്ഞ പോലീസ് പരാതി നൽകാൻ ഭാര്യയുടെ കാമുകനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. താനാണ് തെറ്റ് ചെയ്തത് എന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞത്. യുവതിയും പരാതി നൽകാൻ തയ്യാറായില്ല. ഇവരുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
0 Comments