NEWS UPDATE

6/recent/ticker-posts

മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് വി​ജ​യം; കെ. ​സു​രേ​ന്ദ്രൻ ര​ണ്ടാ​മ​ത്

കാസറകോട്: ശക്തമായ പോരാട്ടത്തിനൊടുവിൽ യുഡിഎഫിന് ഐതിഹാസിക വിജയം. അതി കഠിനമായ പ്രചാരണം കണ്ട മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ 745 വോടിൻറെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് എകെഎം അശ്‌റഫ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ മൂന്നാം സ്ഥാനത്താണ്. 

അവസാന റൗൻഡ് വരെ ആകാംക്ഷ നിറഞ്ഞതായിരുന്നു മഞ്ചേശ്വരത്തെ വോടെണ്ണൽ.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത് ലീഗ് സംസ്ഥാന സെക്രടറിയുമാണ് എകെഎം അശ്‌റഫ്. ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്നു. കേരളത്തിന്റെ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്ത് നീണ്ട കാലത്തിന് ശേഷമാണ് മണ്ഡലത്തിൽ നിന്ന് തന്നെയുള്ളൊരാൾ എംഎൽഎയായി വരുന്നത്.

എകെഎം അശ്‌റഫ് 2015 മുതൽ 2020 വരെ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, 2010 മുതൽ 2015 വരെ ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം യൂത് ലീഗ് സംസ്ഥാന സെക്രടറിയാണ്. യൂത് ലീഗ് ജില്ലാ ജനറൽ സെക്രടറി, എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം , ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രടറി, മണ്ഡലം പ്രസിഡന്റ്, സെക്രടറി സ്ഥാനങ്ങളും ബാംബു കോർപറേഷൻ ഡയറക്ടർ, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ അൻഡെർ ആം ക്രികെറ്റ് അസോസിയേഷന്‍ ചെയർമാൻ പദവികളും അലങ്കരിച്ചു.

Post a Comment

0 Comments