തിരുവനന്തപുരം: മാസ്‌കിടാതെ കാറിലെത്തിയവരെ പോലീസ് പിടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി. മീഡിയാ വണ്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകരെയാണ് എഐഎസ്എഫ് മുന്‍ നേതാവ് വീനിത് തമ്പിയുള്‍പ്പെടെയുള്ള രണ്ട് പേര്‍ ഭീഷണി മുഴക്കിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടിറിയേറ്റിന് മുന്നില്‍ വെച്ചാണ് സംഭവം നടക്കുന്നത്.[www.malabarflash.com]
മാസ്‌കിടാത്തതിനാല്‍ തമ്പിയെയും സംഘത്തെയും പോലീസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ സമീപത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ നീ ആരാടാ വീഡിയോ എടുക്കാന്‍ എന്ന് ചോദിച്ച ഇയാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ചു. മൂന്നിലധികം പോലീസുകാരാണ് ഇയാളെ പിടിച്ചുമാറ്റിയത്. എന്നാല്‍ വീണ്ടും ഇയാള്‍ ആക്രോശിച്ച് ക്യാമറാമാന് നേരെ തിരിഞ്ഞു. ഇനി നിന്റെ ഓഫീസിലേക്കാണ് ഞാന്‍ വരികയെന്നാണ് ഭീഷണിപ്പെടുത്തിയത്.
സമീപത്തുണ്ടായിരുന്ന ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെത്തിയാണ് കാര്യങ്ങള്‍ തണുപ്പിച്ചത്. മാസ്‌കിടാതെ നീ വലിയ ഡയലോഗൊന്നും പറയണ്ടെന്ന് വ്യക്തമാക്കിയ ഉദ്യോഹഗസ്ഥന്‍ ഇയാളെ പിടിച്ചുമാറ്റി. കാര്‍ പോലീസ് സ്റ്റേഷനിലേക്ക് എടുക്കാനും ആവശ്യപ്പെട്ടു. ഇരുവര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.
0 Comments